മലപ്പുറം: സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനിടെ ഭര്‍ത്താവിനും ഭാര്യയ്ക്കും വെട്ടേറ്റതായി റിപ്പോർട്ട്. ആനമങ്ങാട് സ്വദേശി ചക്കുപുരക്കല്‍ ഷംസുദ്ദീന്, ഭാര്യ സമീറ എന്നിവര്‍ക്കാണ് വെട്ടേറ്റത്. വെട്ടത്തൂര്‍ മണ്ണാര്‍മല കിഴക്കേമുക്കിലാണ് സംഭവം ഉണ്ടായത്.
അതേസമയം സമീറയും മക്കളും താമസിക്കുന്ന വെട്ടത്തൂര്‍ മണ്ണാര്‍മല കിഴക്കേമുക്കിലെ സ്ഥലത്തു നിന്നും മുന്‍ ഭര്തൃസഹോദരന് മരങ്ങള്‍ മുറിച്ചു കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. തലക്ക് പിന്നില്‍ വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ആണ് ഭര്‍ത്താവ് ഷംസുദ്ദീന്റെ കൈക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂരിൽ വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് യുവതിക്ക് വോട്ട് നിഷേധിച്ച സംഭവം; കേസെടുത്ത് ബാലവകാശ കമ്മീഷൻ
മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ പറയുന്നു യുഡിഎഫ് 102
തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, കുറവ് ആറ്റിങ്ങലിൽ