ആര്യനാട് പഞ്ചായത്തംഗം ജീവനൊടുക്കിയ സംഭവം: 30 ലക്ഷത്തിന്റെ സാമ്പത്തിക ബാധ്യതയെന്ന് സൂചന 

AUGUST 26, 2025, 12:17 AM

തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് അംഗം എസ്.ശ്രീജയെ (48) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

സാമ്പത്തിക പ്രശ്നത്തെ തുടർന്നാണ് ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനം. 

 മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് ചിലർ ശ്രീജയ്‌ക്കെതിരെ പരാതി നൽകിയിരുന്നു. 30 ലക്ഷത്തോളം രൂപയുടെ ബാധ്യത ശ്രീജയ്ക്കുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

വാർഡ് മെമ്പർ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു

ശ്രീജ മൂന്നു മാസം മുൻപും ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.   കോൺഗ്രസ്  അംഗമാണ്  ശ്രീജ. 

 രാവിലെ വീട്ടിൽ വെച്ച് ആസിഡ് കുടിക്കുകയായിരുന്നു. ഉടൻ തന്നെ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആര്യനാട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

 അതേസമയം, ഇന്നലെ ആര്യനാട് നടന്ന സിപിഎം പ്രതിഷേധ പരിപാടിയിൽ ശ്രീജയ്‌ക്കെതിരെ പരാമർശമുണ്ടായെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam