തിരുവനന്തപുരം: ആര്യനാട് മോഹനൻ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്.
ബാങ്കിൽ നിന്ന് എടുത്ത 50 പവനും 50000 രൂപയുമായി ഫിനാൻസ് സ്ഥാപനത്തിലേയ്ക്ക് പോകുന്നതിനിടെ തിരുവനന്തപുരം കുളപ്പട സ്വദേശി മോഹനനെ റോഡിൽ നിന്ന് സ്കൂട്ടർ ഉൾപ്പടെ കാണാതായതിൽ ക്രൈംബ്രാഞ്ചിൻറെ തിരച്ചിൽ.
ആറ് വർഷം മുൻപ് മോഹനനെ കാണാതായ സ്ഥലത്ത് തന്നെയാണ് ക്രൈം ബ്രാഞ്ച് പരിശോധന നടത്തുന്നത്. കരകുളം ആറ്റിലാണ് പരിശോധന നടത്തുന്നത്.
ഒരാഴ്ച മുമ്പ് മോഹനനെ കാണാതായ സ്ഥലത്തിന് സമീപത്ത് നിന്ന് കുഴിച്ചിട്ട നിലയിൽ സ്കൂട്ടർ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സ്ഥലത്ത് ക്രൈം ബ്രാഞ്ച് പരിശോധന നടത്തുന്നത്.
കിള്ളിയാറിൽ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. ലോക്ഡൗൺ കാലത്ത് 2020 മേയ് എട്ടിനാണ് മോഹനനെ കാണാതായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുഖ്യമന്ത്രി എറണാകുളത്ത് നിന്നെന്ന പരാമർശത്തിൽ പ്രതികരിച്ച് ഹൈബി ഈഡൻ
കെഎസ്ആര്‍ടിസി ബസ് അപകടത്തിന് പിന്നാലെ വൃദ്ധയുടെ കാല് മുറിച്ച സംഭവം; ബസ് ജീവനക്കാരുടെ
ബിഷപ്പുമാർക്കും ദീപികയ്ക്കും എതിരായ പരാമർശങ്ങൾക്ക് പിന്നാലെ പി.സി. ജോർജ് പാലാ അരമനയിലെത്തി
ചുട്ടുപൊള്ളി കേരളം! പാലക്കാട് മഞ്ഞ അലർട്ട്, കൊല്ലത്ത് താപനില 39 ഡിഗ്രി വരെ