പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് ജില്ലയിലെ ബിജെപി സാധ്യതാ സ്ഥാനാർഥികളുടെ പട്ടിക പുറത്ത്. പാലക്കാട് മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനെ പരിഗണിക്കുന്നതായി ആണ് പുറത്തു വരുന്ന സൂചന.
രാഹുൽ മാങ്കൂട്ടത്തിൽ വിവാദ പശ്ചാത്തലത്തിൽ വനിത സ്ഥാനാർഥിയിലൂടെ നേട്ടമുണ്ടാക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. മലമ്പുഴയിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. കൃഷ്ണകുമാറിനും, ഒറ്റപ്പാലത്ത് സംസ്ഥാന ട്രഷറർ ഇ. കൃഷ്ണദാസിനും സാധ്യതയുണ്ടെന്നാണ് വിവരം.
അതേസമയം നെന്മാറയിലോ ആലത്തൂരിലോ പ്രശാന്ത് ശിവൻ മത്സരിച്ചേക്കും. ഷൊർണൂരിൽ ശങ്കു ടി. ദാസ് സ്ഥാനാർഥിയായേക്കുമെന്നുമാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സമയം കഴിഞ്ഞിട്ടും പരസ്യപ്രചാരണം വ്യാപകം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി രമേശ്
റിട്ട. ഹൈക്കോടതി ജഡ്ജി വി.ജി. അരുൺ ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ
ബിജെപിക്കെതിരെ വീണ്ടും കിറ്റ് ആരോപണം
ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു