സ്വാതന്ത്ര്യദിനത്തിന്‍റെ ചരിത്രവും മഹത്വവും ഓർമിപ്പിച്ച് നിയമസഭാ സ്പീക്കർ എ എന്‍ ഷംസീറിന്‍റെ സ്വാതന്ത്ര്യദിന സന്ദേശം. ഒരുമ കൊണ്ട് നാം നേടിയ സ്വാതന്ത്യത്തിൻ്റെ ഓർമ്മയാണ് – ഒരു ജനത ഒറ്റക്കെട്ടായി ഒരു രാഷ്ട്രമായി പരിണമിച്ചതിന്‍റെ ചരിത്രം ഓർമ്മപ്പെടുത്തുന്ന ദിനം കൂടിയാണ് സ്വാതന്ത്ര്യദിനമെന്ന് അദ്ദേഹം പറഞ്ഞു. ഈ കഴിഞ്ഞ 78 വർഷങ്ങളിലും നാം ഉയർത്തിപ്പിടിച്ച സാഹോദര്യവും സമത്വവും സ്വാതന്ത്ര്യവും ഇനിയും ആർക്കു മുന്നിലും അടിയറവു വയ്ക്കില്ലെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്ന, ഭരണഘടന അംഗീകരിച്ച ത്രിവർണ പതാകയോടൊപ്പം നമ്മുടെ ദേശസ്നേഹം വാനോളം ഉയർത്തുന്ന ചിരസ്മരണീയമായ ദിനമാകണം ആഗസ്റ്റ് 15 നമുക്കെന്നും അദ്ദേഹം ഓർമിപ്പിച്ചു.ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരുടെയല്ല, അവരുടെ ക്രൂരമർദ്ദനങ്ങളേറ്റിട്ടും പിന്തിരിയാതെ അവസാനശ്വാസം വരെ നാടിൻ്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരദേശസ്നേഹികളുടെ ഓർമ്മകൾക്ക് മുന്നിൽ നാം തലയുയർത്തി അഭിവാദ്യങ്ങൾ അർപ്പിക്കുന്ന ദിനമാണിതെന്നും സ്പീക്കർ എ എന്‍ ഷംസീർ സന്ദേശത്തിൽ പറഞ്ഞു.എല്ലാവർക്കും അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യദിന ആശംസകൾ നേരുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്