പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഫ്‌ളാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് താമസക്കാര്‍. ഈ മാസം 25നകം ഫ്‌ളാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ രാഹുലിന് നോട്ടിസ് നല്‍കി. രാഹുലിന്റെ കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരന്തരം പരിശോധന നടത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഫ്‌ളാറ്റിലെ മാറ്റ് താമസക്കാര്‍ വ്യക്തമാക്കുന്നു.
ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ രാഹുല്‍ കഴിഞ്ഞ ദിവസം വോട്ട് ചെയ്യാനായി പാലക്കാട് എത്തിയിരുന്നു. ഇന്ന് രാവിലെ എംഎല്‍എ ഓഫിസിലെത്തുമെന്നാണ് വിവരം. ഇന്നലെ വൈകുന്നേരം 4.45 നാണ് പാലക്കാട് നഗരസഭയിലെ 24-ാം വാര്‍ഡ് കുന്നത്തൂര്‍മേട് നോര്‍ത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ രാഹുല്‍ വോട്ട് ചെയ്തത്. സ്‌കൂളിന് പുറത്തു രാഹുലിനെതിരെ പ്രതിഷേധം നടന്നിരുന്നു.
തനിക്ക് പറയാനുള്ളതും തനിക്കെതിരെ പറയുന്നതും കോടതിയുടെ മുന്നിലാണെന്നും സത്യം ജയിക്കുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും പാലക്കാട്ടു തന്നെ ഉണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. തുടര്‍ന്ന് തന്റെ ഓഫിസിലെത്തി ജീവനക്കാരുമായി ഔദ്യോഗിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം മടങ്ങുകയായിരുന്നു. ലൈംഗികമായി പീഡിപ്പിച്ചെന്നും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചെന്നും ആരോപിച്ച് യുവതി മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിനു പിന്നാലെ ഒളിവില്‍ പോയ രാഹുല്‍ രണ്ടാഴ്ചയ്ക്ക് ശേഷമാണു മണ്ഡലത്തില്‍ തിരിച്ചെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
