തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഹരിത ചട്ടം പൂർണമായും പാലിക്കുന്നത് കർശനമാക്കാൻ ജില്ലാ ശുചിത്വ മിഷൻ.
ഒറ്റ തവണ ഉപയോഗത്തിലുള്ള നിരോധിത വസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ജില്ലാ ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് രൂപീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ ഉടനീളം പരിശോധന കർശനമാക്കുകയും ചെയ്തിട്ടുണ്ട്.
സ്ക്വാഡ് നടത്തിയ പരിശോധനയിൽ നിരോധിത അലങ്കാര വസ്തുക്കളും ഫ്ളക്സ് ബോർഡുകളും പിടിച്ചെടുത്തു. ഫ്ലക്സ് ബോർഡുകളുടെ വ്യാപക ഉപയോഗം നിയന്ത്രിക്കുന്നതിനായി ജില്ലയിലെ ഫ്ളക്സ് പ്രിന്റിങ് സ്ഥാപനങ്ങളിൽ പ്രത്യേക പരിശോധനാ സംഘങ്ങൾ ഊർജിത പരിശോധന നടത്തും. നഗരപ്രദേശങ്ങളിൽ ഈ പരിശോധനകൾ ശക്തമാക്കുന്നതിനായി ജില്ലാ ശുചിത്വ മിഷനും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ജില്ലാ ശുചിത്വ മിഷൻ തയ്യാറാക്കിയ ഭക്തിക്ക് വൃത്തി മുഖ്യം എന്ന മെഗാ ക്യാമ്പയിനിന്റെ ബ്രോഷർ ജില്ലാ കളക്ടർ അനു കുമാരി പ്രകാശനം ചെയ്യ്തു. ജില്ലാ കോ.ഓർഡിനേറ്റർ അരുൺ രാജ് പി എൻ, അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാരായ സുജ പി എസ്, അനുശ്രീ എൽ.എസ് എന്നിവർ പങ്കെടുത്തു.
ഭക്ഷണ വിതരണക്കാർ, താൽക്കാലിക സ്റ്റാൾ ഉടമകൾ എന്നിവർക്കുള്ള ബോധവത്ക്കരണ ക്ലാസ്സുകൾ ശുചിത്വമിഷന്റെ നേതൃത്വത്തിൽ നടത്തി. വിവിധ തലങ്ങളിലായി റെസിഡൻസ് അസോസിയേഷനുകൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ഭക്തിക്ക് വൃത്തി മുഖ്യം ക്യാമ്പയിൻ നടത്തും. കൂടാതെ എൽഇഡി ഡിസ്പ്ലേയുള്ള വാഹനം നഗര പ്രദേശങ്ങളിൽ ശുചിത്വ പൊങ്കാല സന്ദേശവുമായി യാത്ര നടത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ
നാദാപുരത്ത് പുളിയാവ് പുഴയിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു
അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു: എല്‍കെജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.
കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കൂട്ടത്തല്ല്; പിന്നീട് നടന്നത്!