പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ട് താമസിക്കുന്ന ഫ്ലാറ്റ്, ഓഫിസായി പ്രവർത്തിക്കുന്ന വീട് എന്നിവയുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ.
കോൺഗ്രസിനു വേണ്ടാത്തവരെ തള്ളാനുള്ള സ്ഥലമല്ല പാലക്കാടെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കും വരെ ബിജെപി ശക്തമായ സമരം തുടരുമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
2025 ജനുവരി 27, 28, മേയ് 25 തീയതികളിലെ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പരിശോധിക്കാൻ പൊലീസും മാധ്യമങ്ങളും തയാറാകണം. ഇതേക്കുറിച്ച് വ്യക്തിപരമായി കൂടുതൽ അന്വേഷിക്കുന്നതായും പ്രശാന്ത് ശിവൻ പറഞ്ഞു.
ട്രാൻസ് വനിത അവന്തിക ഉന്നയിച്ച ആരോപണങ്ങൾ ചെറുക്കാൻ അവരുടേതെന്നു പറഞ്ഞ് രാഹുൽ അവതരിപ്പിച്ച സന്ദേശത്തെക്കുറിച്ചും അന്വേഷിക്കണം.
അവന്തികയുടെ വെളിപ്പെടുത്തലിനു പിന്നിൽ താനാണെന്ന ചിലരുടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്