നിലമ്പൂര്‍: മലപ്പുറം പൂക്കോട്ടുംപാടത്ത് ക്ഷേത്രത്തില്‍ കരടിയുടെ പരാക്രമം. പൊട്ടിക്കലിലെ പാറയ്ക്കല്‍ കുടുംബക്ഷേത്രത്തിലാണ് കരടി നാശനഷ്ടങ്ങളുണ്ടാക്കിയത്.
ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി. പ്രതിഷ്ഠകള്‍ മറിച്ചിട്ട നിലയിലാണ്.കരടി പൂട്ടുപൊളിച്ച് അകത്തുകയറുകയും ഉള്ളിലുണ്ടായിരുന്ന നെയ്യും മറ്റും കഴിക്കുകയും ചെയ്തു. വിഗ്രഹങ്ങളും തട്ടിമറിച്ചു.
മുൻപ് സമാനമായ സംഭവം ഒരു കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ക്ഷേത്രത്തില്‍ നടന്നിരുന്നെന്നും അന്ന് കരടിയെ പിടികൂടിയിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്