തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിന് അനുമതി തേടി ബെവ്കോ. ഡ്രാഫ്റ്റ് ബിയറിനും ക്രാഫ്റ്റ് ബിയറിനും അനുമതി നൽകണമെന്നാണ് ബെവ്കോയുടെ ആവശ്യം.
ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളിൽ ഇന്‍സ്റ്റന്‍റ് ബിയര്‍ വിൽക്കാൻ അനുമതി തേടി ബെവ്കോ വിശദമായ ശുപാര്‍ശ നൽകി. വിദേശ ബിയര്‍ വിൽക്കാനും അനുമതി നൽകണമെന്ന് ബെവ്കോ ശുപാര്‍ശ നൽകിയിട്ടുണ്ട്.
ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും ഇത് വിൽക്കാൻ അനുമതി നൽകിയാൽ അധിക വരുമാനമുണ്ടാകുമെന്നാണ് ബെവ്കോ വ്യക്തമാക്കിയത്.
നിരവധി കമ്പനികൾ രംഗത്ത് ഇതിന് സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിട്ടുണ്ടെന്നും ബെവ്കോ എംഡി നൽകിയ ശുപാര്‍ശയിൽ വ്യക്തമാക്കുന്നു.
വീര്യംകുറഞ്ഞ മദ്യത്തിന് അനുമതി നൽകിയാൽ 500 കോടി അധികവരുമാനമുണ്ടാകുമെന്നാണ് ബെവ്കോ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്