നടൻ ദിലീപുമായി ബന്ധപ്പെടുത്തി തന്റെ പേരിൽ വ്യാജവാർത്ത പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) പരാതി നൽകി. 'ദിലീപ് അഭിനയിക്കുന്ന ഒരു സിനിമ പോലും വിജയിക്കില്ല, വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല' എന്ന തലക്കെട്ടിനൊപ്പം തന്റെ ചിത്രം ഉപയോഗിച്ച് വാർത്ത പ്രസിദ്ധീകരിച്ചതിനെതിരെയാണ് ഭാഗ്യലക്ഷ്മി നിയമനടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത്തരത്തിലുള്ള വ്യാജവാർത്തകൾ നാട്ടുകാരുടെ ഇടയിൽ തനിക്കെതിരെ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും മോശം പ്രതികരണങ്ങൾ ക്ഷണിച്ച് വരുത്തുമെന്നും ഭാഗ്യലക്ഷ്മി പരാതിയിൽ പറയുന്നു. കഴിഞ്ഞ അൻപത്തിയൊന്ന് വർഷമായി മലയാള സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന തനിക്ക് ഒരു സിനിമയെയും പരാജയപ്പെടുത്താൻ ശ്രമിക്കുക എന്ന ഉദ്ദേശ്യമോ നീക്കമോ ഇല്ലെന്ന് അവർ വ്യക്തമാക്കി. സിനിമകൾ പരാജയപ്പെടണമെന്ന് താൻ ഒരിക്കലും ആഗ്രഹിക്കില്ലെന്നും, ഇത്തരത്തിൽ ഒരു പ്രസ്താവന നടത്താൻ മാത്രം വിഡ്ഢിയല്ല താനെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു. വ്യാജവാർത്തകൾ പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അവർ അറിയിച്ചു.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കോടതി വെറുതെ വിട്ടതിന് ശേഷം ശക്തമായ വിമർശനങ്ങളുമായി ഭാഗ്യലക്ഷ്മി പൊതുരംഗത്ത് എത്തിയിരുന്നു. ഇതിന്റെ ഭാഗമായി സിനിമാ സംഘടനയായ ഫെഫ്കയിൽ നിന്ന് അവർ രാജിവെക്കുകയും ചെയ്തിരുന്നു. കൂടാതെ, ദിലീപിനെ പിന്തുണച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെയും ഭാഗ്യലക്ഷ്മി വിമർശനമുയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭാഗ്യലക്ഷ്മിയുടെ പേരിൽ വ്യാജ പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്.
English Summary: Dubbing artist Bhagyalakshmi has lodged a formal complaint with the DGP against an online media platform for disseminating false news linking her to a conspiracy to sabotage actor Dileeps movies. She strongly denied the fabricated statement used with her photograph asserting she has no such intent and will pursue legal action against those attempting to incite public hatred towards her.
Tags: Bhagyalakshmi Dileep Fake News Malayalam Actor DGP Complaint Online Media Kerala News Malayalam Entertainment News Malayalam Malayalam News News Malayalam Latest Malayalam News Vachakam News
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
