ഭാരതാംബ ചിത്ര വിവാദത്തിന് പിന്നാലെ സസ്പെൻഷൻ: കേരള സർവ്വകലാശാല റജിസ്ട്രാർ കോടതിയിലേക്ക് 

JULY 2, 2025, 8:26 PM

തിരുവനന്തപുരം : കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചുള്ള സെനറ്റ്ഹാളിലെ പരിപാടിയുമായി ബന്ധപ്പെട്ടാണ് വിസി ഡോ. മോഹൻ കുന്നുമ്മൽ രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്.

അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നാണ് വിശദീകരണം. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ച രജിസ്ട്രാറുടെ നടപടിയാണ് നടപടിക്ക് ആധാരം. 

ഗവർണറോട് അനാദരവ് കാണിച്ചെന്നാണ് അന്വേഷണ റിപ്പോർട്ടിലെ പരാമർശം. പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത് വിവാദമായിരുന്നു. സസ്പെൻഷന് പിന്നാലെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കേരള സർവ്വകലാശാല റജിസ്ട്രാർ. 

vachakam
vachakam
vachakam

 സംസ്ഥാന സർക്കാരും റജിസ്ട്രാർ കെ.എസ്‌ അനിൽ കുമാറിനൊപ്പമാണ്. സിൻഡിക്കേറ്റ് ചേരാത്ത അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാവുന്ന സർവകലാശാല നിയമത്തിലെ വകുപ്പ് അനുസരിച്ചാണ് വിസിയുടെ നടപടി. എന്നാൽ അത്തരം അടിയന്തര സാഹചര്യം നിലവിൽ ഇല്ലെന്നാണ് റജിസ്ട്രാറും സർക്കാരും പറയുന്നത്. റജിസ്ട്രാറിന് തുടരാമെന്ന സന്ദേശം സർക്കാർ നൽകുന്നുണ്ട്.

നടപടിക്ക് എതിരെ ഇന്നും രാജ് ഭവനിലേക്ക് എസ് എഫ് ഐ മാർച്ച് നടത്തും. അവധിയിൽ പോയ വിസി മോഹൻ കുന്നുമ്മലിന് പകരം രാജ്ഭവൻ ചുമതല നൽകിയ ഡിജിറ്റൽ വിസി സിസ തോമസിനെതിരെയും ഇടത് സംഘടനകളുടെ എതിർപ്പ് ഉയരാൻ ഇടയുണ്ടെന്നാണ് സൂചന.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam