സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

MAY 13, 2025, 3:21 AM

പാലക്കാട് : സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സർക്കാർ വകുപ്പുകളിൽ നിരവധി ഒഴിവുകളാണുള്ളത്.

 വിവിധ തസ്തികകളിലുള്ള ഒഴിവുകൾ എന്തു കൊണ്ട് നികത്തുന്നില്ലെന്ന് ബിനോയ് വിശ്വം ചോദിച്ചു.  ഐഎഎസ്, ഐപിഎസ് പോലുള്ള വലിയ തലകൾക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും ബിനോയ് വിശ്വം ആരോപിച്ചു. 

കോൺഗ്രസിലെ നേതൃമാറ്റത്തെ ബിനോയ് വിശ്വം പരിഹസിച്ചു. തൊലിപ്പുറത്തുള്ള ചികിത്സകൊണ്ട് മാത്രം കോൺഗ്രസിലെ പ്രശ്നം പരിഹരിക്കാനാകില്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.

vachakam
vachakam
vachakam

കോൺഗ്രസിന് നയ വ്യതിയാനം സംഭവിച്ചു. ഗാന്ധി-നെഹ്റു ആശയങ്ങളിൽ നിന്നും വ്യതിചലിച്ച് വലതുപക്ഷ നയങ്ങളാണ് കോൺഗ്രസ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam