'ഗഡ്‌കരി കൊടുത്ത റോഡിൽ നിന്ന് റിയാസ് സെൽഫിയെടുത്ത് പോസ്റ്റ് ചെയ്യുന്നു': പരിഹാസവുമായി ശോഭ സുരേന്ദ്രൻ

MAY 16, 2025, 4:24 AM

തൃശ്ശൂർ: തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട് റോഡുകൾ ഉദ്ഘാടനം ചെയ്യാനിരിക്കെ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. 

തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഉദ്ഘാടനം കൊട്ടിഘോഷിച്ചാണ് നടക്കുന്നത്. എന്നാൽ 760 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് നൽകിയതെന്ന് ഇവിടെ മറച്ചുവെക്കുന്നു. കേന്ദ്ര സ‍ർക്കാരിൻ്റെ പദ്ധതികൾ പേരുമാറ്റി നടപ്പാക്കുകയാണ് കേരളത്തിലെന്നും അവർ കുറ്റപ്പെടുത്തി.

എൽഡിഎഫ് 3 ലോഡിങ്ങ് എന്ന മുഹമ്മദ് റിയാസിന്റെ പ്രസ്താവനയെ ശോഭ സുരേന്ദ്രൻ പരിഹസിച്ചു. കർത്തയുടെ കരിമണലാണ് ലോഡിങ്. കേന്ദ്രം പ്രഖ്യാപിച്ച വലിയ റോഡുകളെക്കുറിച്ച് വിദഗ്ധ ചർച്ചയ്ക്കോ തുടർ നടപടിക്കോ കേരളം തയാറാകുന്നില്ല.

vachakam
vachakam
vachakam

ടെണ്ടറുകൾ ഊരാളുങ്കലിന് മാത്രം നൽകുകയാണ്. ഊരാളുങ്കലിനെ പറ്റി ചോദിച്ചാൽ ചിരിക്കും. എന്നാൽ കർത്തയെപ്പറ്റി ചോദിച്ചാൽ മൗനമാണെന്നും മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിൽ അവർ പറഞ്ഞു. ഗഡ്കരി കൊടുത്ത റോഡിൽ നിന്ന് റിയാസ്  സെൽഫി എടുത്ത് പോസ്റ്റ് ചെയ്യുമ്പോൾ കേന്ദ്രം എത്ര നൽകിയെന്ന് കൂടി പറയണമെന്ന് ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

സംസ്ഥാന സ‍ർക്കാരിൻ്റെ പരസ്യത്തിൽ പദ്ധതിയുടെ കേന്ദ്രസർക്കാർ വിഹിതം എത്രയെന്ന് മറച്ചുവച്ചെന്നും അവർ പറ‌ഞ്ഞു. സ്മാർട്ട് സിറ്റികളുടെയും നഗര വികസനത്തിനും എത്ര കോടി കേന്ദ്രം നൽകി എന്ന് തുറന്നു പറയാൻ മുഖ്യമന്ത്രി തയാറാവുമോ? 

സർക്കാർ നൽകിയ പരസ്യത്തിൽ പദ്ധതി സ്വന്തം പേരിലേക്ക് മാറ്റുകയാണ്. സംസ്ഥാന സർക്കാർ കൊട്ടിഘോഷിക്കുന്ന പല പദ്ധതികളും കേന്ദ്രത്തിന്റേതെന്ന് പികെ കുഞ്ഞാലിക്കുട്ടി പോലും പറയാതെ പറഞ്ഞുവെന്നും ശോഭ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam