കൊല്ലം: കോൺഗ്രസ് നേതാവും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ ആർ. രശ്മിയെ ബിജെപി പാളയത്തിലെത്തിക്കാൻ നീക്കം നടക്കുന്നതായി സൂചന. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥിയായി രശ്മിയെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ പദ്ധതി.വാർത്തകളോട് പ്രതികരിക്കാൻ രശ്മി തയ്യാറായിട്ടില്ല.ഇടതുമുന്നണിയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും, കോൺഗ്രസിൽ നിന്ന് അയിഷാ പോറ്റിയും സ്ഥാനാർഥികളാകുമെന്ന് ഉറപ്പായതോടെ കൊട്ടാരക്കരയിൽ മത്സരം കടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, എതിർപാളയത്തിലെ സ്വാധീനമുള്ള നേതാവിനെ കൊണ്ടുവന്ന് കളംപിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.എൻ. ബാലഗോപാലിനെതിരെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച രശ്മിക്ക് ശക്തമായ വോട്ട് വിഹിതം ലഭിച്ചിരുന്നു. മുൻ തിരഞ്ഞെടുപ്പുകളിൽ വലിയ ഭൂരിപക്ഷത്തിന് സിപിഎം ജയിച്ച മണ്ഡലത്തിൽ അട്ടിമറി വിജയം ലക്ഷ്യമിട്ടാണ് ബിജെപിയുടെ ഈ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അതിക്രമത്തിന് പിന്നാലെ രഞ്ജിത്ത് യുവനടിയെ ഫോണിൽ വിളിച്ചു; ഫോൺ രേഖകൾ നിർണായകം
വാടാനപ്പള്ളി കിറ്റ് വിവാദം: പൊലീസ് കേസ് രജിസ്റ്റർ ചെയ്തു; കിറ്റ് തയ്യാറാക്കിയ സ്ഥാപന ഉടമ
പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗം; റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
‘നുണകളുടെ പ്രോഗ്രസ് റിപ്പോർട്ട്’: സർക്കാരിനെതിരെ വി.ഡി. സതീശന്റെ വിമർശനം