മലപ്പുറം: കാലിക്കറ്റ് സർവകലാശാല ബിഎ മൂന്നാം സെമസ്റ്റർ പാഠ്യപദ്ധതിയിൽനിന്ന് റാപ്പർ വേടന്റെ പാട്ടും ഗായിക ഗൗരിലക്ഷ്മിയുടെ കഥകളിസംഗീതവും നീക്കില്ലെന്ന് യുജി മലയാളം പഠനബോർഡ് അധ്യക്ഷൻ ഡോ. എം.എസ്. അജിത്.
വൈസ് ചാൻസലർ നിയോഗിച്ചതനുസരിച്ച് വിഷയം പരിശോധിച്ച മുൻ മലയാളവിഭാഗം മേധാവി ഡോ. എം.എം. ബഷീർ, വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിട’വും ഗൗരിലക്ഷ്മിയുടെ കഥകളിസംഗീതവും പാഠപദ്ധതിയിൽനിന്ന് നീക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. ആ ശുപാർശ പഠനബോർഡ് തള്ളി.
പാഠപുസ്തകത്തിൽ വേടന്റെയും ഗൗരിയുടെയും രചനകൾ ഉൾപ്പെടുത്തരുതെന്നാവശ്യപ്പെട്ട് അഞ്ച് പരാതികൾ സർവകലാശാലയ്ക്ക് കിട്ടിയിരുന്നു. തുടർന്നാണ് വിസി വിദഗ്ധസമിതിയെ നിയോഗിച്ചത്.
പാഠഭാഗം മാറ്റുന്നതിനെതിരേ മന്ത്രി വി. ശിവൻകുട്ടിയും എസ്എഫ്ഐയും ഇടത് അനുകൂലസംഘടനകളും രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്