ബെംഗളൂരു: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതിമാരുടെ കുഞ്ഞിന് ദാരുണാന്ത്യം.
കണ്ണൂർ കൊളക്കാട് സ്വദേശി അതുൽ - അലീന ദമ്പതിമാരുടെ ഒരു വയസുള്ള കുഞ്ഞാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.
പിന്നാലെ വന്ന ബസ് കാറിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
കർണാടകയിലെ ചന്നപട്ടണയിലാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് അപകടം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അതുലിനെയും അലീനയയെയും ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്