വൈക്കത്ത്  ഓടുന്ന കാറിനു തീപിടിച്ചു 

AUGUST 12, 2025, 8:25 PM

കോട്ടയം: വൈക്കം – എറണാകുളം റോഡിൽ ചെമ്പിൽ ഓടുന്ന കാറിനു തീപിടിച്ചു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ ചെമ്പ് പെട്രോൾ പമ്പിനു മുന്നിലായിരുന്നു സംഭവം. 

 കാറിനുള്ളിൽ ഉണ്ടായിരുന്ന കുടുംബാംഗങ്ങൾ കാർ നിർത്തി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.  ടിവി പുരം സ്വദേശികളായ ശിവദാസൻ, ഭാര്യ മാലതി, മകൻ ഷാരോൺ എന്നിവർ സഞ്ചരിച്ച കാറാണ് കത്തിയത്. 

 ഷാരോൺ ആണ് കാർ ഓടിച്ചിരുന്നത്. തൃപ്പൂണിത്തുറയിൽ പോയി വീട്ടിലേക്കു മടങ്ങുന്നതിനിടെ കാറിൽ നിന്നു പുക ഉയരുന്നതു കണ്ട് പെട്ടെന്നു നിർത്തി പുറത്തിറങ്ങി.

vachakam
vachakam
vachakam

നിമിഷങ്ങൾക്കുള്ളിൽ തീപടർന്നു പിടിക്കുകയായിരുന്നു. വാതക ചോർച്ച ഉണ്ടായതാകാം തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. 


 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam