കണ്ണൂർ: മലപ്പട്ടത്തെ പ്രകോപന മുദ്രാവാക്യത്തിൽ കേസ്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ഉൾപ്പടെ ആറ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.
എസ്എഫ്ഐ മയ്യിൽ ഏരിയ സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. ലഹളയുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രകോപന മുദ്രാവാക്യം മുഴക്കിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
'ധീരജിനെ കുത്തിയ കത്തി അറബി കടലിൽ എറിഞ്ഞിട്ടില്ല' എന്നായിരുന്നു യൂത്ത് കോൺഗ്രസ് മുദ്രാവാക്യം.
കഴിഞ്ഞ ദിവസമാണ്, കണ്ണൂർ മലപ്പട്ടത്ത് സിപിഐഎം-കോൺഗ്രസ് സംഘർഷമുണ്ടായത്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നേതൃത്വത്തിലായിരുന്നു പദയാത്ര. പദയാത്രയ്ക്കിടെ "എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രനെ കുത്തിയ കത്തി അറബിക്കടലിൽ താഴ്ത്തിയിട്ടില്ല," എന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ മുദ്രാവാക്യം മുഴക്കി.
ഇതോടെ സംഘർഷമുണ്ടാവുകയും, 75 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. 50 കോൺഗ്രസ് പ്രവർത്തകർക്കും 25 സിപിഐഎം പ്രവർത്തകർക്കുമെതിരെയാണ് കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്