ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ സഹോദരന്‍ പി കെ ബുജൈറിന്റെ ജാമ്യ ഹര്‍ജിയില്‍ കോഴിക്കോട് ജില്ലാ കോടതി ഇന്ന് വിധി പറയും.കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെയാണ് പി കെ ബുജൈര്‍ കോഴിക്കോട് ജില്ലാ കോടതിയെ സമീപിച്ചത്.
രണ്ടാഴ്ച മുമ്പാണ് ബുജൈര്‍ കോഴിക്കോട് ചൂലാംവയലില്‍ വച്ച് പൊലീസിനെ ആക്രമിച്ചത്.ഈ മാസം രണ്ടാം തീയതിയാണ് ബുജൈര്‍ പിടിയിലാവുന്നത്. ബുജൈറിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ആക്രമണം ഉണ്ടായത്. പരിശോധന നടത്തിയ സി പി ഒ അജീഷിനെ മുഖത്ത് അടിക്കുകയും നെഞ്ചില്‍ ചവിട്ടുകയുമായിരുന്നു.ചൂലാംവയല്‍ സ്വദേശിയും നര്‍ക്കോട്ടിക്‌സ് കേസിലെ പ്രതിയുമായ റിയാസിന്റെ കുറ്റസമ്മതമൊഴിയില്‍ നിന്നുമാണ് ബുജൈറിലേക്ക് അന്വേഷണം എത്തുന്നത്.
ലഹരിമരുന്ന് പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച പ്രതിക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്