എറണാകുളം: പുതുവൈപ്പ് ബീച്ചിൽ യുവാക്കളെ അകാരണമായി മർദിച്ചെന്ന പരാതിയിൽ ഞാറക്കൽ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. മുനമ്പം ഡിവൈഎസ്പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ പൊലീസുകാർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഫെബ്രുവരി 5-നാണ് സംഭവം നടന്നത്. പുതുവൈപ്പ് സ്വദേശികളായ നിതിൻ ലിൻകൺ, നെസ്റ്റൺ എന്നിവർക്കാണ് മർദനമേറ്റത്. വാഹനത്തിന്റെ അമിതവേഗം ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്നാണ് യുവാക്കളുടെ പരാതി. ഉദ്യോഗസ്ഥർ സ്വകാര്യ വാഹനത്തിലാണ് എത്തിയതെന്നും അവർ ആരോപിക്കുന്നു. കൂടാതെ കൈവശമുണ്ടായിരുന്ന 4,700 രൂപയും 100 പൗണ്ടും പൊലീസുകാർ തട്ടിയെടുത്തുവെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ യുവാക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. പിന്നാലെ കേസിൽ പ്രതിചേർക്കപ്പെട്ട രണ്ട് പൊലീസുകാർ ഒളിവിൽ പോയതായി റിപ്പോർട്ടുണ്ട്. ഞാറക്കൽ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ മിറാഷും ശ്രീകാന്തുമാണ് ഒളിവിൽ പോയത്. റൂറൽ എസ്‌പിയുടെ നിർദേശപ്രകാരം മുളവുകാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പുനലൂരിൽ പോളിംഗ് ബൂത്തിന് മുന്നിൽ എൽഡിഎഫ്–യുഡിഎഫ് കയ്യാങ്കളി; വനിതാ കൗൺസിലർക്ക് മർദ്ദനമേറ്റെന്ന് ആരോപണം
കുട എടുത്തോ? വൈകിട്ട് മഴയുണ്ടേ; ഈ ജില്ലകാർക്ക് മുന്നറിയിപ്പ്
തൃശ്ശൂരിൽ വോട്ട് ചെയ്ത് ബൂത്തിൽനിന്ന് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു
താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചെന്ന് പരാതി; മാനന്തവാടിയിൽ പോളിങ് ഓഫീസറെ