കുട്ടനാട്ടിലെ കാർഷിക പ്രതിസന്ധി: ചങ്ങനാശ്ശേരി അതിരൂപത ധർണ്ണ നടത്തും, മാർ തോമസ് തറയിൽ  നേതൃത്വം നൽകുന്നു.

AUGUST 11, 2025, 1:55 AM

ചങ്ങനാശ്ശേരി: കടുത്ത വെള്ളപ്പൊക്കവും കാർഷിക പ്രതിസന്ധിയും കാരണം ദുരിതത്തിലായ കുട്ടനാട്ടിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തുന്നു. ആഗസ്റ്റ് 17 ഞായറാഴ്ച, ചിങ്ങം 1-ന് രാവിലെ 10 മുതൽ വൈകിട്ട് 3 വരെ മങ്കൊമ്പ് ജംഗ്ഷനിലാണ് ധർണ്ണ സംഘടിപ്പിക്കുന്നത്. അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ ധർണ്ണയ്ക്ക് നേതൃത്വം നൽകും.

കുട്ടനാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉചിതമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് അതിരൂപത ആരോപിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ കത്തോലിക്കാ കോൺഗ്രസ് നടത്തിയ കർഷക രക്ഷാ നസ്രാണി മുന്നേറ്റത്തിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തുവെങ്കിലും സർക്കാരുകളുടെ ഭാഗത്തുനിന്ന് ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ സമരപരിപാടിക്ക് രൂപം നൽകിയിരിക്കുന്നത്.

കുട്ടനാട്ടിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ധർണ്ണയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന ഭരണാധികാരികൾക്ക് നിവേദനങ്ങളും ഭീമഹർജിയും സമർപ്പിക്കും.

ധർണ്ണ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങൾ:

1.  മൺസൂൺ കാലത്ത് യന്ത്രസഹായത്തോടെയുള്ള dewatering system ഉപയോഗിച്ച് കുട്ടനാട്ടിലെ ജലനിരപ്പ് നിയന്ത്രിക്കുക.
2.  കനാലുകളിലും തോടുകളിലും അടിഞ്ഞുകൂടിയിട്ടുള്ള എക്കൽ നീക്കം ചെയ്ത് പൂർവ്വസ്ഥിതിയിലാക്കുക.
3.  പാടശേഖരങ്ങളിലെ ബണ്ടുകൾ ശാസ്ത്രീയമായി ബലപ്പെടുത്തുക.
4.  പാടശേഖരങ്ങളിൽ ഇടനിലക്കാരുടെ ഇടപെടലുകളില്ലാതെ നെൽകൃഷി ലാഭകരമായി നടത്തുന്നതിനുള്ള മുൻകരുതലുകൾ എടുക്കുക.
5.  കുടിവെള്ള ക്ഷാമത്തിന് അടിയന്തരമായി പരിഹാരം കാണുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam