തിരുവനന്തപുരം: കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ അളവറ്റ അഴിമതിപ്പണം മക്കളുടെ പേരിൽ വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് ചെറിയാൻ ഫിലിപ്പ്.
അഴിമതിപ്പണം റിവേഴ്സ് ഹവാലയിലൂടെ വെളുപ്പിക്കുന്നതിൻ്റെ ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. വിദേശത്തുനിന്നുള്ള പണം ചില കടലാസ് കമ്പനികളിലേക്ക് അയയ്ക്കുകയും അവർ നാട്ടിലുള്ളവർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു.
വിവിധ സർക്കാർ പദ്ധതികളുടെ കരാറുകാരിൽ നിന്നും സാധന സാമഗ്രികൾ വാങ്ങുന്ന കമ്പനികളിൽ നിന്നും കമ്മീഷനായി ലഭിച്ച ഭീമമായ തുകയാണ് ബാങ്കു നിക്ഷേപമായി മാറിയിട്ടുള്ളത്.
ലോക കേരളസഭയിൽ അവിഹിതമായി അംഗത്വം നേടിയ ചില അവതാരങ്ങൾ ഹവാല പണമിടപാടുകാരാണ്. ഇവരിൽ ചിലർ അഴിമതി ഇടപാടുകളിലെ മദ്ധ്യസ്ഥരുമാണ്. രാഷ്ട്രീയ നേതാക്കളുടെ മക്കളിൽ ചിലർ വിദേശത്തെ ധനാഢ്യരായ ചില മലയാളികളുടെ ബിസിനസ് പങ്കാളികളാണ്. ഇ.ഡി, ആദായ വകുപ്പ്, വിജിലൻസ് എന്നിവയെ ഇവർക്ക് ഭയപ്പെടേണ്ടതില്ല.
സംശുദ്ധവും ത്യാഗപൂർണ്ണവുമായ നിരവധി വർഷത്തെ ജനകീയ പ്രവർത്തനത്തിലൂടെ രാഷ്ട്രീയ ഔന്നത്യത്തിലെത്തിയ പല നേതാക്കളെയും പതനത്തിലേക്ക് നയിച്ചതും നയിക്കുന്നതും അവരുടെ ഭാര്യയും മക്കളുമാണ്. ചുക്കിനും ചുണ്ണാമ്പിനും വകയില്ലാതിരുന്ന പല രാഷ്ട്രീയ നേതാക്കളുടെയും കുടുംബാംഗങ്ങൾ ആർഭാട ജീവിതമാണ് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്