ആലപ്പുഴ: ചേർത്തലയിൽ പിതാവിനോട് മകന്റെ കണ്ണില്ലാത്ത ക്രൂരത. അമ്മയ്ക്കും സഹോദരനും മുൻപിൽ വെച്ചായിരുന്നു ആക്രമണം.
75 വയസുകാരനെ മകൻ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചു.
ചേർത്തല പുതിയകാവ് സ്വദേശി ചന്ദ്രനാണ് മർദ്ദനമേറ്റത്. ചന്ദ്രന്റെ ഇളയ മകൻ അഖിലാണ് മദ്യലഹരിയിൽ മർദ്ദിച്ചത്. അവശനായ പിതാവിന്റെ കഴുത്തു പിടിച്ച് ഞെരിച്ചും തലയ്ക്ക് അടിച്ചുമായിരുന്നു മകന്റെ ക്രൂരത.
സഹോദരനാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. മാപ്പ് പറഞ്ഞശേഷമായിരുന്നു മർദ്ദനം നിർത്തിയത്. അതിക്രൂരമായി അച്ഛനെ മർദ്ദിക്കുന്ന കാരണം വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്