മാവോയിസ്റ്റ് നേതാവ് നടത്തി വന്ന നിരാഹാര സമരം പിന്‍വലിച്ചു. പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി വീണ്ടും ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
ജയില്‍ ഡിജിപി വഴി മുഖ്യമന്ത്രിയുടെ സന്ദേശം ലഭിച്ചതോടെയാണ് നിരാഹാരം പിന്‍വലിക്കാന്‍ രൂപേഷ് തീരുമാനിച്ചത്. ചൊവ്വാഴ്ചയ്ക്കുള്ളില്‍ പുസ്തക പ്രസിദ്ധീകരണത്തിന് അനുമതി നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ സന്ദേശം.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രൂപേഷിനെ തീരുമാനം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
രൂപേഷിനെ കാണാനോ നിയമസഹായം നല്‍കാനോ ജയില്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്ന ന്യൂസ് മലയാളം വാര്‍ത്തയ്ക്ക് പിന്നാലെയാണ് തീരുമാനം. രൂപേഷിന് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുന്നുവെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയിരുന്നു.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്ന് സൂപ്രണ്ട് രേഖാമൂലം അറിയിച്ചതായും കുടുംബം പരാതിയില്‍ പറഞ്ഞിരുന്നു. തടവുകാരന് നിയമസഹായം ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കുന്ന ജയില്‍ സൂപ്രണ്ടിന്റെ നടപടി ജയില്‍ നിയമങ്ങളുടെ ലംഘനമാണെന്നും സുഹൃത്തുക്കള്‍ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വിഷു തിരക്ക്; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു റെയിൽവേ
മാറാടും പണം നൽകി വോട്ട് സ്വാധീനിക്കൽ ആരോപണം: പി.വി. അൻവറിന് വോട്ട് ചെയ്യണമെന്ന്
ശരണ്യ കേസ്: ‘അതിജീവന കഥ’ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടു ബിജെപി
സണ്ണി ജോസഫിനെതിരെ രംഗത്ത് വന്ന അബ്ദുൽ ഖാദറിന് കോൺഗ്രസുമായി ബന്ധമില്ലെന്ന് കണ്ണൂർ ഡിസിസി