ആലപ്പുഴ : കോളറ രോഗ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന തലവടി സ്വദേശി മരിച്ച സംഭവത്തിൽ പരിശോധനാ ഫലം നെഗറ്റീവെന്ന് റിപ്പോർട്ടുകൾ.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തലവടി സ്വദേശി പി.ജി. രഘു (48) ഇന്നു പുലർച്ചെയാണു മരിച്ചത്.
കഴിഞ്ഞ ദിവസം ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിലാണു കോളറ സാന്നിധ്യം കണ്ടെത്തിയത്. വിസർജ്യ പരിശോധനഫലം ഇന്നു രാവിലെയാണു ലഭിച്ചത്.
രക്തപരിശോധനയിൽ കോളറയുടെ സാന്നിധ്യം കണ്ടെത്തിയെങ്കിലും വിസർജ്യ സാംപിൾ പരിശോധിച്ചതിൽ കോളറ കണ്ടെത്താനായില്ല. രണ്ടു പരിശോധനാ ഫലവും പോസിറ്റീവ് ആണെങ്കിൽ മാത്രമേ കോളറ സ്ഥിരീകരിക്കാനാകൂവെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
തലവടി സ്വദേശിയെ കടുത്ത വയറിളക്കവും ഛർദിയുമായാണ് സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കോളറയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. കരൾ സംബന്ധമായ അസുഖങ്ങൾ കൂടി ഉള്ളയാളായിരുന്നു രഘു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്