തിരുവനന്തപുരം: രാജ്യത്ത് സിവിൽ ഡിഫൻസിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനും പരിശീലനം നൽകുന്നതിനുമായി ആലപ്പുഴ ജില്ലയിൽ നിന്നും 360 സിവിൽ ഡിഫൻസ് വോളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു.
ദുരന്തമുഖത്തും സന്നദ്ധ പ്രവർത്തനത്തിനും താല്പര്യമുള്ള 18 വയസിന് മുകളിൽ പ്രായമുളളവർക്ക് ഇതിലേക്കായി രജിസ്റ്റർ ചെയ്യാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അഗ്‌നിരക്ഷാ വകുപ്പ് ഏഴു ദിവസത്തെ പരിശീലനം നൽകും. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്, ഐഡി കാർഡ് എന്നിവയും നൽകും.
സംസ്ഥാന സർക്കാർ ജീവനക്കാർക്കും സിവിൽ ഡിഫൻസിൽ അംഗമാകാവുന്നതാണ്. ഇവർക്ക് പരിശീലന കാലയളവിലും സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ദിവസങ്ങളിലും പ്രത്യേക ആകസ്മിക അവധിക്ക് അർഹതയുണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് സമീപത്തെ അഗ്നിരക്ഷാ നിലയവുമായി ബന്ധപ്പെടുക. അംഗമാകുന്നതിന് civildefencewarriors.gov.in എന്ന പോർട്ടൽ മുഖേനയോ CD warr-iors എന്ന വെബ് ആപ്പ് മുഖേനയോ രജിസ്റ്റർ ചെയ്യാം.
രജിസ്റ്റർ ചെയ്തിട്ടുള്ളതും പുതുതായി രജിസ്റ്റർ ചെയ്യുന്നവരും, ചേരാൻ ആഗ്രഹിക്കുന്ന എല്ലാ മുൻസൈനികരും ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0477 2251211
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്