കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ റോയിയുടെ അസ്വാഭാവിക മരണത്തിന്റെ കാരണങ്ങൾ അന്വേഷിക്കുന്ന കർണാടക പൊലീസിന്റെ പ്രത്യേകസംഘം ഇന്ന് കൊച്ചിയിലെത്തും.
കഴിഞ്ഞയാഴ്ചയാണ് ബംഗളൂരുവിലെ കോൺഫിഡൻസ് ഗ്രൂപ്പിന്റ് കോർപറേറ്റ് ഓഫീസിൽ ഇൻകം ടാക്സ് റെയ്ഡിനിടെ സി.ജെ റോയ് സ്വയം വെടിയുതിർത്ത് മരിച്ചത്.
കമ്പനിയുടെ കേരളത്തിലെ സംരംഭങ്ങളുടെ ചുമതലക്കാരനായ ടി.ജെ ജോസഫിന്റെ മൊഴി ബംഗളുരുവിൽ വെച്ച് പൊലീസ് രേഖപെടുത്തിയിരുന്നു.
ഗ്രൂപ്പിന്റെ കേരളത്തിലെ ബിസിനസ് സംരംഭങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തുന്നതിനാണ് സംഘം എത്തുന്നത്. കമ്പനിയുടെ നിക്ഷേപകരുടെയും റോയിയുടെ സുഹൃത്തുക്കളുടെയും മൊഴി കർണാടക പോലീസ് രേഖപ്പെടുത്തും.
മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചിരുന്നു. റിട്ട. ഹൈക്കോടതി ജസ്റ്റിസ് സ്ഥാനത്തുള്ളയാളെ ജുഡീഷ്യൽ കമ്മീഷനായി പ്രഖ്യാപിക്കണമെന്ന് ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂരിൽ വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് യുവതിക്ക് വോട്ട് നിഷേധിച്ച സംഭവം; കേസെടുത്ത് ബാലവകാശ കമ്മീഷൻ
മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ പറയുന്നു യുഡിഎഫ് 102
തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, കുറവ് ആറ്റിങ്ങലിൽ