ചലച്ചിത്രതാരം കലാഭവൻ നവാസിന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മിമിക്രിയിലൂടെ ചലച്ചിത്ര മേഖലയിലേക്ക് കടന്നുവന്ന അദ്ദേഹം ടെലിവിഷൻ പരമ്പരകളിലൂടെ കുടുംബ സദസുകളുടെ പ്രീതി പിടിച്ചുപറ്റിയിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സിനിമാ, സീരിയൽ താരം കലാഭവൻ നവാസിൻ്റെ അകാലവിയോഗം ദുഃഖകരമാണ്. മിമിക്രിയിലൂടെ കലാരംഗത്തെത്തിയ അദ്ദേഹം ഹാസ്യാനുകരണകലക്ക് പുതിയ മാനങ്ങൾ നൽകി.
സ്റ്റേജ് ഷോകളിലൂടെ നിരവധി പേരുടെ മനം കവർന്നു. പുരോഗമന, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച കലാകാരൻ കൂടിയായിരുന്നു നവാസ്.
നവാസിൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്ന് അനുശോചനകുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുഖ്യമന്ത്രി എറണാകുളത്ത് നിന്നെന്ന പരാമർശത്തിൽ പ്രതികരിച്ച് ഹൈബി ഈഡൻ
കെഎസ്ആര്‍ടിസി ബസ് അപകടത്തിന് പിന്നാലെ വൃദ്ധയുടെ കാല് മുറിച്ച സംഭവം; ബസ് ജീവനക്കാരുടെ
ബിഷപ്പുമാർക്കും ദീപികയ്ക്കും എതിരായ പരാമർശങ്ങൾക്ക് പിന്നാലെ പി.സി. ജോർജ് പാലാ അരമനയിലെത്തി
ചുട്ടുപൊള്ളി കേരളം! പാലക്കാട് മഞ്ഞ അലർട്ട്, കൊല്ലത്ത് താപനില 39 ഡിഗ്രി വരെ