തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഉപകരണ ക്ഷാമത്തെ കുറിച്ചുള്ള ഡോ. ഹാരിസ് ചിറയ്ക്കലിന്റെ തുറന്നുപറച്ചിലില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി.
ഡോ. ഹാരിസ് ചിറയ്ക്കലിന്റെ തുറന്നുപറച്ചില്‍ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ശസ്ത്രക്രിയയ്ക്ക് വേണ്ട ചില ഉപകരണങ്ങള്‍ ചിലപ്പോള്‍ ഇല്ലാത്ത സ്ഥിതി ഉണ്ടാകാം. എന്നാല്‍ എപ്പോഴും ഈ നിലയല്ല. അതൃപ്തി ഉണ്ടായാല്‍ അത് പരസ്യമാക്കുന്നതിലൂടെ നാം നടത്തിയ നല്ല പ്രവര്‍ത്തനങ്ങളെ തെറ്റായ ചിത്രീകരിക്കാന്‍ ഇടയാക്കും, എല്ലാവരും ഇതേ കുറിച്ച് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരില്‍ നടന്ന മേഖലാ അവലകോനത്തിന്റെ സമാപന സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. അതേസമയം, ഡോ.ഹാരിസ് ചിറയ്ക്കലിന്റെ ഫേസ്ബുക്ക് തുറന്നെഴുത്തിനും തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കും പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയാ പ്രതിസന്ധിക്ക് പരിഹാരമായി.
ക്ഷാമം നേരിട്ടിരുന്ന ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഇന്ന് രാവിലെ ഹൈദരാബാദില്‍ നിന്ന് വിമാനമാര്‍ഗം എത്തിച്ചു. എന്നാല്‍, ഡോ.ഹാരിസിന്റെ പരസ്യവിമര്‍ശനം സര്‍വീസ് ചട്ടലംഘനമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. വിദഗ്ധസമിതി റിപ്പോര്‍ട്ടിന് ശേഷം പേരിനെങ്കിലും ഡോ.ഹാരിസിനെതിരെ നടപടി ഉണ്ടായേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്