കൊച്ചി: താരസംഘടനയിലെ മെമ്മറി കാര്‍ഡ് വിവാദത്തിൽ ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ച് അമ്മ സംഘടന. 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും എക്സിക്യൂട്ടീവിൽ തീരുമാനമായി.
അടൂർ ഗോപാലകൃഷ്ണനേയും യേശുദാസിനേയും അപകീർത്തിപ്പെടുത്തിയ നടൻ വിനായകന്റെ പ്രവർത്തികളിൽ സംഘടന പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
ഹേമ കമ്മിറ്റി രൂപീകരിക്കുന്നതിന് മുന്‍പ് സിനിമയിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തുന്നതിനായി എഎംഎംഎ യോഗം വിളിച്ചിരുന്നു. കുക്കു പരമേശ്വരന്റെയും ഇടവേള ബാബുവിന്റെയും നേതൃത്വത്തിലായിരുന്നു യോഗം വിളിച്ചത്. നടിമാരുടെ വെളിപ്പെടുത്തലുകള്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു.
ഇതിന്റെ മെമ്മറി കാര്‍ഡ് നിലവില്‍ കാണുന്നില്ലെന്നാണ് കുക്കു പരമേശ്വരന് അടക്കം പറയുന്നതെന്നാണ് നടിമാരായ പൊന്നമ്മ ബാബു, പ്രിയങ്ക, ഉഷ ഹസീന തുടങ്ങിയവര്‍ പറയുന്നത്. കുക്കു പരമേശ്വരനെതിരെ നടിമാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്