ബെംഗളൂരു: കോണ്‍ഫിഡൻ്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ മരണത്തിന് പിന്നാലെ ദുബൈയിലെ മെഗാ പാർട്ടിയും ഫണ്ട് ശേഖരണവും ഐടി വകുപ്പിൻ്റെ അന്വേഷണ പരിധിയിൽ.
മെഗാ പാർട്ടിയിൽ പ്രമുഖ സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബിസിനസ് വിപുലീകരണത്തിന് കോൺഫിഡൻ്റ് ഗ്രൂപ്പ് ഫണ്ട് കണ്ടെത്തിയത് ഗൾഫിൽ നിന്നാണെന്ന കണ്ടെത്തിലിന് പിന്നാലെയാണ് അന്വേഷണസംഘത്തിൻ്റെ നീക്കം.
അതേസമയം, റോയി ജീവനൊടുക്കിയതിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം കടുപ്പിച്ച് കുടുംബാംഗങ്ങളും കമ്പനിയും രംഗത്തെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർ നിരന്തരമായി സമ്മർദം ചെലുത്തിയതിനെ തുടർന്ന് റോയ് മാനസികമായി തകർന്നിരുവന്നുവെന്നാണ് ഇവരുടെ പ്രധാന ആരോപണം.
ഇന്നലെ സെന്‍ട്രല്‍ ബെംഗളുരുവിലെ റിച്ച്മണ്ട് സർക്കിളിനടുത്തുള്ള കോൺഫിഡൻ്റ് പെൻ്റഗൺ കോർപ്പറേറ്റ് ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന നടക്കുന്നതിനിടെയായിരുന്നു റോയി ജീവനൊടുക്കിയത്.
ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥർ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനുപിന്നാലെ അതേ കെട്ടിടത്തിൽ തന്നെയുള്ള സ്ലോവാക്യ കോൺസുൽ ചേംബറിലേക്ക് പോയ റോയി കെെവശമുണ്ടായിരുന്ന പിസ്റ്റളുപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ; സ്കോളർ സ്പാർക്ക് പരീക്ഷ ഫലം നാളെ (എപ്രിൽ 7)
'കേട്ടാലറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണം നടക്കുന്നു'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭാ
'തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നു'; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക്
ഒല്ലൂരിൽ മന്ത്രി കെ. രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി ചൂരൽമല നിവാസികൾ