കാരന്തൂർ: നീറ്റ്, എസ്.എസ്.എൽ.സി, എൻ.എം.എം.എസ്, യു.എസ്.എസ് തുടങ്ങി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ കാരന്തൂർ മർകസ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ അനുമോദിച്ചു.
ചടങ്ങ് അഡ്വ. പിടിഎ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യാതിഥിയായിരുന്നു.
വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും മർകസ് പൂർവ വിദ്യാർഥിയുമായ ജുനൈദ് കൈപ്പാണി ഉപഹാരങ്ങൾ വിതരണം ചെയ്തു. സ്‌കൂൾ പിടിഎ പ്രസിഡന്റ് ശമീം കെ.കെ. അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ എം. മൂസക്കോയ, ഉനൈസ് മുഹമ്മദ്, പി. അബ്ദുൽ നാസർ, അബ്ദുൽ ജലീൽ എ.പി, അബൂബക്കർ പി.കെ, ഹാഷിദ് കെ, സി.പി. ഫസൽ അമീൻ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ പി. മുഹമ്മദ് ബഷീർ സ്വാഗതവും ഹബീബ് എം.എം നന്ദിയും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്