വിവാദ വ്യവസായി കാരാട്ട് ഫൈസല്‍ തോറ്റു

DECEMBER 13, 2025, 9:00 AM

കോഴിക്കോട്: വിവാദ വ്യവസായി കാരാട്ട് ഫൈസലല്‍ കൊടുവള്ളി നഗരസഭയില്‍ തോറ്റു. യുഡിഎഫിന്റെ പി. പി മൊയ്തീന്‍ കുട്ടിയാണ് 142 വോട്ടിന് ഇവിടെ നിന്നും വിജയിച്ചത്.

ഇടത് സ്വാതന്ത്രനായി കൊടുവള്ളി നഗരസഭയിലെ സൗത്ത് ഡിവിഷനില്‍ നിന്നാണ് കാരാട്ട് ഫൈസല്‍ മത്സരിച്ചത്. കഴിഞ്ഞ തവണ കൊടുവള്ളിയിലെ ചുണ്ടപ്പുറം വാര്‍ഡില്‍ നിന്നാണ് കാരാട്ട് ഫൈസല്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്. ഫൈസലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഒറ്റ വോട്ടും കിട്ടിയിരുന്നില്ല.

സ്വര്‍ണകടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത വ്യക്തിയെ സ്ഥാനാര്‍ഥിയാക്കിയ നടപടി വിവാദമായതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടു പിന്‍വലിക്കുകയായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തുകയും സംശയത്തിന്റെ നിഴലിലാക്കപ്പെടുകയും ചെയ്ത വിവാദ വ്യവസായിയായ ഫൈസലിനെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ആദ്യം പ്രതിചേര്‍ക്കപ്പെട്ടിരുന്നു. എങ്കിലും കോടതിയുടെ തുടര്‍ന്നുള്ള വിധികളില്‍ ഇയാളെ പ്രതിപ്പട്ടികയില്‍ നിന്ന് മാറ്റുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam