തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന വിധി ഇന്നറിയാം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ 8ന് ആരംഭിക്കും. ആദ്യഫലം രാവിലെ 8.30നും പൂര്‍ണഫലം ഉച്ചയോടെയും ലഭ്യമാകും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഫലം ട്രെന്ഡില്ലീഡ് നിലയും ഫലവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലെ ട്രെന്‍ഡ് ലിങ്കിലൂടെ തല്‍സമയം അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ ലിങ്കുകളിലും ഫലം ലഭ്യമാണ്.
എണ്ണിത്തുടങ്ങുന്നത് ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തില്‍ ആയിരിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ ഒരേസമയം ഒരു മേശയില്‍ നടക്കും. ഒരേ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ കണ്ട്രോള് യൂണിറ്റിലാണ് 3 ഫലങ്ങളും. ഗ്രാമപ്പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ ബൂത്തുകളുടെയും വോട്ടെണ്ണല്‍ ഒരു മേശയില്‍ കൗണ്ടിങ് സൂപ്പര്‍വൈസറുടെ മേല്‍നോട്ടത്തില്‍ നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
