അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ എഴുത്തുകാരി ഇന്ദു മേനോനെതിരെ കേസെടുത്തു

AUGUST 17, 2025, 8:18 AM

കൊച്ചി: യുവ നോവലിസ്റ്റ് അഖിൽ പി ധർമജന്റെ പരാതിയിൽ  എഴുത്തുകാരി ഇന്ദു മേനോനെതിരെ കേസെടുത്ത് കോടതി.  സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്നായിരുന്നു പരാതി. 

ജൂറിയെ സ്വാധീനിച്ചും അഴിമതി നടത്തിയുമാണ് അഖിൽ പി ധർമജൻ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയതെന്നായിരുന്നു ഇന്ദു മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്. പരാമർശം പ്രഥമദൃഷ്ട്യാ അപകീർത്തികരമെന്ന് കോടതി വ്യക്തമാക്കി. 

 സെപ്റ്റംബർ പതിനഞ്ചിന് ഇന്ദു മേനോൻ ഹാജരാകണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചു.

vachakam
vachakam
vachakam

പരാതിക്കാരന്റെ മൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്. റാം കെയർ ഓഫ് ആനന്ദി എന്ന നോവലാണ് അഖിലിനെ യുവ സാഹിത്യ പുരസ്കാരത്തിന് അർഹനാക്കിയത്.

മുത്തുച്ചിപ്പിയിൽ പ്രസിദ്ധീകരിച്ചു വരുന്ന ഏതെങ്കിലും ഒരു വ്യക്തിക്ക് മുഖ്യ അവാർഡ് കൊടുക്കുന്നതും ഇനി പ്രതീക്ഷിക്കാം എന്നും അവാർഡ് നേട്ടത്തെ കുറിച്ച് ഇന്ദു മേനോൻ വിമർശിച്ചിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam