നിയമനടപടികളെ ഭയക്കുന്നില്ല, കൊലക്കുറ്റം ഒന്നും ചെയ്തിട്ടില്ലല്ലോ: ജി. സുധാകരന്‍

MAY 15, 2025, 8:15 AM

ആലപ്പുഴ: തപാൽ വോട്ടുകൾ പൊട്ടിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മൊഴിയെടുത്തതിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം നേതാവ് ജി. സുധാകരൻ.

നിയമനടപടികളെ ഭയക്കുന്നില്ലെന്നാണ് സിപിഐഎം നേതാവിന്റെ പ്രതികരണം. അഭിപ്രായത്തിൽ ഉറച്ചു നിൽക്കണോ എന്ന കാര്യം വ്യക്തമാക്കേണ്ടത് മാധ്യമങ്ങളോടല്ലെന്നും ജി. സുധാകരൻ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിശദമാക്കിയിട്ടുണ്ടെന്ന് ജി. സുധാകരൻ അറിയിച്ചു. കൊലക്കുറ്റം ഒന്നും ചെയ്തിട്ടില്ലല്ലോ പിന്നെന്തിനു താൻ ഭയക്കണമെന്നും സുധാകരൻ മാധ്യമങ്ങളോട് ചോദിച്ചു.

vachakam
vachakam
vachakam

തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന ജി. സുധാകരന്റെ വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാണുന്നത്. തപാൽ വോട്ടിൽ കൃത്രിമത്വം വരുത്തി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുവാൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിന്മേൽ എഫ്ഐആർ ഇട്ട് കേസ് എടുക്കണമെന്നാണ് ‌കമ്മീഷന്‍റെ നിർദേശം. 

വിശദമായ അന്വേഷണം നടത്തുവാനും വേണ്ട അടിയന്തര നടപടി സ്വീകരിക്കുന്നതിനും ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ നിർദേശം നൽകി. പിന്നാലെ, ഇലക്ഷൻ ഉദ്യോഗസ്ഥർ ജി. സുധാകരൻ്റെ മൊഴിയെടുത്തു. പറവൂരിലെ വീട്ടിലെത്തിയാണ് അമ്പലപ്പുഴ തഹസീൽദാർ കെ. അൻവറിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മൊഴിയെടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam