കൊച്ചി: സി പി എം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പിബി രതീഷും രാമമംഗലം എസ്എച്ച്ഒയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്.
വിളവെടുക്കരുത് എന്ന് പറഞ്ഞുകൊണ്ട് ഏരിയ സെക്രട്ടറി സിഐയെ ഭീഷണിപ്പെടുത്തുന്നത് ശബ്ദ സംഭാഷണത്തിലുണ്ട്. ഭീഷണി വേണ്ടെന്ന് എസ്എച്ച്ഒയും മറുപടി നൽകുന്നുണ്ട്.
ഒരാഴ്ച മുമ്പുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ഏരിയാസെക്രട്ടറിയുടെ ഫോൺ ഭീഷണിയുമായി ബന്ധപ്പെട്ട് എറണാകുളം റൂറൽ എസ്പിക്ക് എസ് എച്ച് ഒ റിപ്പോർട്ട് നൽകി.
ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് കേസെടുക്കുമെന്നും സി ഐ സംഭാഷണത്തിൽ വ്യക്തമാക്കുന്നുണ്ട്. സ്വകാര്യ സ്ഥലത്ത് കല്ലുവെട്ടുന്നതുമായി ബന്ധപ്പെട്ട പൊലീസ് നടപടിയുടെ പേരിലായിരുന്നു ഇരുവരും തമ്മിലുള്ള വാക്പോര്.
തന്നെക്കുറിച്ച് സിഐ മോശമായി സംസാരിച്ചത് എന്തിനെന്ന് തിരക്കാനാണ് ഫോൺ വിളിച്ചതെന്നാണ് ഏരിയാസെക്രട്ടറിയുടെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്