കൊല്ലം: പാലക്കാടും ചേർത്തലയിലും ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ചുവെന്ന വാർത്തകൾക്ക് പിന്നാലെ തിരുവനന്തപുരത്തു നിന്നും മറ്റൊരു വാർത്തയും പുറത്തു വരുന്നു.
തിരുവനന്തപുരം - ചെങ്കോട്ട മലയോര ഹൈവേയിൽ കൊല്ലായിലിനും കലയപുരത്തിനും ഇടയിലാണ് അപകടമുണ്ടായത്.
പുലർച്ചെ 5:45 ഓടെയാണ് സംഭവം. തിരുവനന്തപുരത്ത് വിമാനത്താവളത്തിൽ നിന്നും മടങ്ങിയ സംഘം സഞ്ചരിച്ച സൈലോ കാറാണ് കത്തിയത്.
എയർപോർട്ടിലെത്തിയ തെങ്കാശി കടയനല്ലൂർ സ്വദേശി റമീസ് രാജയെയും കൂട്ടി തിരികെ നാട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
എഞ്ചിൻ ഭാഗത്ത് നിന്നും തീപടരുന്നത് കണ്ട് വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. രണ്ട് കുട്ടികളടക്കം അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂരിൽ വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് യുവതിക്ക് വോട്ട് നിഷേധിച്ച സംഭവം; കേസെടുത്ത് ബാലവകാശ കമ്മീഷൻ
മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ പറയുന്നു യുഡിഎഫ് 102
തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, കുറവ് ആറ്റിങ്ങലിൽ