കൊച്ചി തമ്മനത്ത് ടോമിൻ ജെ. തച്ചങ്കരി ഭൂമി കയ്യേറി എന്ന് ആരോപിച്ച് സിപിഎം പ്രതിഷേധം

AUGUST 18, 2025, 3:06 AM

കൊച്ചി:  ടോമിൻ ജെ. തച്ചങ്കരി കൊച്ചി തമ്മനത്ത് ഭൂമി കയ്യേറി എന്ന് ആരോപിച്ച് സിപിഎം പ്രതിഷേധം. തമ്മനം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിാണ് പ്രതിഷേധം നടന്നത്. 

നളന്ദ റോഡിലും കുളത്തുങ്കൽ റോഡിലു ടോമിൻ ജെ. തച്ചങ്കരി വൻ തോതിൽ ഭൂമി കയ്യേറി എന്നാണ് ആരോപണം. സി.എം ദിനേശ് മണിയാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്.

ടോമിൻ ജെ തച്ചങ്കരി നേതാക്കളെ മണിയടിച്ച് നേടിയതാണ് സ്ഥാനമാനങ്ങളെല്ലാം. നടത്തിയത് കയ്യേറ്റമാണ്. കോർപ്പറേഷൻ നിയമങ്ങളെ ആട്ടിമറിക്കുകയായിരുന്നു.

vachakam
vachakam
vachakam

നേട്ടങ്ങൾക്ക് വേണ്ടി ആരുടെയും കാലു നക്കുന്ന ആളാണ് തച്ചങ്കരി എന്നും സി.എം ദിനേശ് ആരോപിച്ചു.

സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രതിഷേധം തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. റയാൻ സ്റ്റുഡിയോക്ക് അടുത്ത് വരെ പ്രവർത്തകർ എത്തിയിരുന്നു. 


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam