തൃശൂർ: ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോർഡാണെന്നും അതിന് രാജ്യത്തിൻറെ നല്ല അംഗീകാരം കിട്ടിയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വാസികൾക്കൊപ്പമാണ്. യുവതി പ്രവേശനം കഴിഞ്ഞുപോയ അദ്ധ്യായമാണ്.
അയ്യപ്പ സംഗമം ഭൂരിപക്ഷ പ്രീണനമാണെന്നാണ് വർഗീയ വാദികൾ പറയുന്നത്. എന്നാൽ, വിശ്വാസികളെ ഉപയോഗപ്പെടുത്താനാണ് വർഗീയവാദികൾ ശ്രമിക്കുന്നത്.
വിശ്വാസികളെ കൂട്ടിച്ചേർത്തുവേണം വർഗീയവാദികളെ ഫലപ്രദമായി പ്രതിരോധിക്കാനെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ അധികാരത്തിലേക്ക് പ്രവേശിപ്പിക്കുന്നതിൻറെ പേരാണ് വർഗീയത. ഇത്തരം വർഗീയവാദികൾക്ക് ഒപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ട്വന്റി 20ക്ക് തിരിച്ചടി: പൂതൃക്ക പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടു
സഭകളുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് അക്കൗണ്ടുകൾ മരവിപ്പിച്ചു: കേന്ദ്രത്തിനെതിരെ ആരോപണവുമായി ബിഷപ്പ് പാംപ്ലാനി
വീണ്ടും വിവാദ പരാമർശവുമായി ബി.ഗോപാലകൃഷ്ണൻ
പോളിംഗ് ദിനത്തിൽ അപായപ്പെടുത്താൻ സാധ്യത: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ടി കെ ഗോവിന്ദൻ; ഹൈക്കോടതി