ആലപ്പുഴ: മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച് സിപിഎം അനുഭാവിക്ക് നടുറോഡിൽ മർദനം.
മാരാരിക്കുളം ജനക്ഷേമത്തിന് സമീപം ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.മാരാരിക്കുളം സ്വദേശി മനോജിനാണ് മർദനമേറ്റത്.സിപിഎം പ്രാദേശിക നേതാവും സംഘവുമാണ് സിപിഎം അനുഭാവിയെ മർദിച്ചത്.
അതേസമയം, മാരാരിക്കുളം വടക്ക് പഞ്ചായത്ത് 19 വാർഡിൽ എൽഡിഎഫ് ഔദ്യോഗിക സ്ഥാനാർത്ഥി വി ആർ രാജേഷ് 68 വോട്ടുകൾക്കാണ് തോറ്റത്. കോൺഗ്രസിന്റെ സി കെ പ്രേമനാണ് വാർഡിൽ ജയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
