ഡാറ്റ ചോർച്ചയിൽ പുതിയ വിവരങ്ങളുമായി ചെന്നിത്തല 

FEBRUARY 26, 2026, 11:06 PM

തിരുവനന്തപുരം: ഡാറ്റ ചോർച്ചയിൽ പുതിയ രേഖകൾ പുറത്തുവിട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും വ്യക്തിവിവരങ്ങൾ  തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി ചോർത്തിയത് പോരാഞ്ഞ് ഇപ്പോൾ സ്ത്രീസുരക്ഷാ പദ്ധതിയിൽ  പേര്  ചേർത്തവരുടെയും വ്യക്തിവിവരങ്ങൾ സർക്കാർചോർത്തിയിരിക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

സ്‍ക്കാർ ജീവനക്കാരുടെ മാത്രമല്ല  കേരളത്തിലെ ലക്ഷക്കണക്കിന്  സാധാരണക്കാരായ സ്ത്രീകളുടെ വ്യക്തിവിവരങ്ങളാണ് ഇതുവഴി സർക്കാർ ചോർത്തിയിരിക്കുന്നത്. ഇതിനു പിന്നിലും പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ്. 

vachakam
vachakam
vachakam

അതീവ രഹസ്യ സ്വഭാവമുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുത്ത് അത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന അതി വിചിത്രമായ സാഹചര്യമാണ് കേരളത്തിൽ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഒഎസ്‌ഡി ആയ സാംബശിവ റാവുവിനെകൊണ്ട് മുഖ്യമന്ത്രിയും സർക്കാരും ചെയ്യിക്കുന്നതാണ് ഇതെല്ലാം.  ഇതിൻറെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ളതും ഗവൺമെൻറിൻറെ ഓഫീസ് തന്നെയാണ് എന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. തെളിവായി ഒഎസ്‌ഡി എഴുതിയ കത്തും ചെന്നിത്തല പുറത്തു വിട്ടിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam