തിരുവനന്തപുരം: ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പ് വഴി യുവാവിനെ കബളിപ്പിച്ച് സ്വര്‍ണം തട്ടിയ കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികള്‍ നൂറിലധികം ആളുകളെ തട്ടിപ്പിന് ഇരയാക്കിയതായി ആണ് പൊലീസ് വ്യക്തമാക്കുന്നത്.
അതേസമയം ഇവർ സ്വവര്‍ഗാനുരാഗികളായ നൂറിലധികം യുവാക്കളെ തട്ടിപ്പിനിരയാക്കി എന്നും എന്നാല്‍ പലരും നാണക്കേട് കാരണം പരാതി നല്‍കാന്‍ തയ്യാറായില്ലെന്നും പൊലീസ് പറയുന്നു. ഗ്രിന്റര്‍ എന്ന ഡേറ്റിങ് ആപ്പിലൂടെയാണ് സംഘം ആളുകളെ ഇവർ പറ്റിച്ചത്.
സാമൂഹികമാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യത്തിലൂടെയാണ് ഇവര്‍ ആളുകളെ ഡേറ്റിങ് ആപ്പിലേക്ക് എത്തിക്കുന്നത്. പത്ത് കിലോമീറ്റര്‍ പരിധിയിലുള്ള യുവാക്കള്‍ക്ക് പ്രതികള്‍ തങ്ങളുടെ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ഇവരെ വിളിച്ചുവരുത്തുന്നതുമാണ് സംഘത്തിന്റെ രീതി എന്നാണ് ലഭിക്കുന്ന വിവരം.
തുടർന്ന് ആളോഴിഞ്ഞ ഭാഗത്തേക്ക് കാര്‍ എത്തുമ്പോള്‍ അപരിചിതര്‍ കാറിലേക്ക് കയറുകയും കവര്‍ച്ച നടത്തുകയും ചെയ്യും. കയ്യില്‍ പണമോ, ആഭരണങ്ങളോ ഇല്ലെങ്കില്‍ ഗൂഗിള്‍ പേ വഴി പണം നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്നാണ് ഇവർ ഭീഷണിപ്പെടുത്തുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്