മലപ്പുറം: കെ.ടി ജലീൽ എംഎൽഎയെ മണ്ഡലത്തിൽ കാണാനില്ലെന്ന് ആരോപിച്ച് സ്പീക്കർ എ.എൻ ഷംസീറിന് ഡിസിസി ജനറൽ സെക്രട്ടറിയുടെ കത്ത്. അദ്ദേഹത്തെ കാണാതെ പോയതാണെങ്കിൽ ബഹുമാനപ്പെട്ട സ്പീക്കർ ഇടപെട്ട് പോലീസ് അധികാരികളുടെ സഹായത്താൽ തിരിച്ചു മണ്ഡലത്തിലേക്ക് എത്തിക്കാൻ അഭ്യർഥിക്കുന്നു എന്നാൽ ഡിസിസി ജനറൽ സെക്രട്ടറി ഇ.പി രാജീവ് എഴുതിയ കത്തിൽ പറയുന്നത്.
ഞാൻ അടങ്ങുന്ന തവനൂർ നിയോജകമണ്ഡലത്തിന്റെ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടത് കെ ടി ജലീൽ ആണ്. ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത് മുതൽ അഞ്ചു വർഷത്തേക്ക് നിയമസഭാംഗമായി സേവനം ചെയ്യാമെന്ന് കേരളം നിയമസഭ സമക്ഷം സത്യം ചെയ്തതുമാണ്. എന്നാൽ മാസങ്ങളായി കെ.ടി ജലീൽ എംഎൽഎ മണ്ഡലത്തിൽ ഉണ്ടായിട്ടില്ല. അദ്ദേഹം സജീവമായിരുന്ന കല്യാണവീടുകളിൽ പോലും അദ്ദേഹത്തെ കാണാതായിട്ട് മാസങ്ങളായിരിക്കുന്നു.
ഒരു നാടിന് വേണ്ട നിരവധിയായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതാണ് ഒരു എംഎൽഎയുടെ പ്രധാന ചുമതല. എന്നാൽ മാസങ്ങളായി എംഎൽഎ മണ്ഡലത്തിൽ ഇല്ല. വിദേശ ടൂറുകൾക്കും യുഡിഎഫിനെയും ലീഗിനെയും വിമർശിക്കാനും പിണറായിക്ക് സ്തുതി പാടാനും മാത്രം പോകാൻ സമയം കണ്ടെത്തുന്നു എന്നല്ലാതെ എംഎൽഎ എന്ന നിലയിൽ അദ്ദേഹം ചെയ്യേണ്ട ജോലിയുടെ ഒരു ശതമാനം പോലും ചെയ്യുന്നില്ല.
ആയതിനാൽ ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ഇടപെട്ട് മണ്ഡലത്തിൽ നിന്നും മാഞ്ഞുപോയ എംഎൽഎയെ തിരിച്ച് തവനൂർ മണ്ഡലത്തിലേക്ക് എത്തിക്കണമെന്ന് അഭ്യർഥിക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരള ഖജനാവിൽ നിന്ന് എംഎൽഎ യുടെ ശമ്പളം ജോലി ചെയ്യാതെ കൈപ്പറ്റുന്നു എന്നതിനാൽ അദ്ദേഹം കൈപ്പറ്റിയ തുക തിരിച്ച് സർക്കാരിന്റെ ഖജനാവിലേക്ക് തിരികെ വാങ്ങിക്കണമെന്നും രാജീവ് കത്തിൽ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്