ഡി.സി.എൽ ചങ്ങനാശേരി മേഖല പ്രവർത്തന വർഷ ഉദ്ഘാടനവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കുരിശുംമൂട് സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
അതിരൂപതാ വികാരി ജനറാൾ വെരി റവ.ഫാ.ആന്റണി എത്തക്കാട് ഉദ്ഘാടനം നിർവ്വഹിച്ചു. മീഡിയാ വില്ലേജ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോഫി പുതുപ്പറമ്പ് അനുഗ്രഹ പ്രഭാഷണം നടത്തി.
ഡി.സി.എൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗ്ഗീസ് കൊച്ചു കുന്നേൽ ആമുഖ സന്ദേശം നൽകി. കേന്ദ്രസമിതി അംഗം ആൻസി മേരി ജോൺ അധ്യക്ഷത വഹിച്ചു. മേഖല ഓർഗൈനസർ ജോഷി കൊല്ലാപുരം ഒരു വർഷത്തെ ഡി.സി.എൽ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.
കെ. വിപിൻ രാജ്, പരിമൾ ആന്റണി, റോയി തോമസ്, അൽഫോൻസ ജോസഫ് എന്നിവർ പ്രസംഗിച്ചു. ഡി.സി.എൽ ഫാത്തിമാപുരം ബി.റ്റി.കെ സ്‌കൂളിലെ ഭാരവാഹികൾ പ്രാർത്ഥന ഗാനവും കിളിമല എസ്.എച്ച്.സ്‌കൂളിലെ ഭാരവാഹികൾ ആന്തവും അവതരിപ്പിച്ചു.
ഡി.സി.എൽ ചങ്ങനാശേരി മേഖല ഭാരവാഹികളായി അബിയ അന്നാ തോമസ്, സാവിയോ ടോം മജു, ക്ലെയർ എൽസ ജോജി, കെവിൻ ആന്റണി, റോൺ റെജി, ഹയ ടോജി, ആൻ മരിയ ജോർജ്ജ്, ഇസബെൽ എൽസ സോജി എന്നിവരെ തിരഞ്ഞെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്