കൊച്ചി: വിപഞ്ചികയുടെയും മകളുടെയും മരണം കൊലപാതകമെന്ന് സംശയമുണ്ടെന്ന് വ്യക്തമാക്കി കുടുംബം ഹൈക്കോടതിയില്‍. മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കാന്‍ അനുവദിക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു. വിപഞ്ചികയുടെ അമ്മയുടെ സഹോദരി ഷീലയാണ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നും കുടുംബം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഇരുവരുടെയും മരണത്തില്‍ ദുരൂഹതയുണ്ട് എന്നും ഇരുവരുടെയും മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ ഇടപെടണം എന്നും നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. കുടുംബത്തിന്റെ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്