ദീപക് ആത്മഹത്യ കേസ്: പ്രതി ഷിംജിത ജയിലിൽ തുടരും; ജാമ്യാപേക്ഷ മാറ്റി

FEBRUARY 9, 2026, 12:38 AM

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കൽ കോടതി നാളേക്ക് മാറ്റി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷനും പ്രതിഭാഗവും വിശദമായ വാദങ്ങൾ അവതരിപ്പിക്കേണ്ടതിനാലാണ് കോടതി കേസ് മാറ്റിയത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ദീപക്കിന്റെ ആത്മഹത്യയിൽ ഷിംജിതയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു.

ദീപക്കിന്റെ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ ഷിംജിത ഉന്നയിച്ച ആരോപണങ്ങളും പങ്കുവച്ച ദൃശ്യങ്ങളും ദീപക്കിനെ മാനസികമായി തളർത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. മാനസിക പീഡനവും ഭീഷണിയും ദീപക്കിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചുവെന്നും കുടുംബം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam