തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് വൈക്കം തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തിൽ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും രൂക്ഷമായി വിമർശിച്ച് ദേശാഭിമാനി എഡിറ്റോറിയൽ.
കേരളത്തിലെ ആരോഗ്യരംഗം തകർന്നെന്ന് വരുത്തിത്തീർത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതിന് പിന്നിൽ മറ്റൊരു ഗൂഢാലോചന കൂടിയുണ്ട്. സൗജന്യ ചികിത്സ നൽകുന്ന ആതുരാലയങ്ങളെ തകർത്ത് സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിനായി സാധുമനുഷ്യരെ എറിഞ്ഞുകൊടുക്കുകയെന്ന മനുഷ്യത്വഹീനമായ ലക്ഷ്യം.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വകുപ്പ് മേധാവി ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ചുവടുപിടിച്ച് മുഖ്യധാരാ മാധ്യമങ്ങൾ സംഘടിതമായി നടത്തുന്ന പ്രചാരണാഘോഷങ്ങൾക്കിടെയാണ് കോട്ടയത്തെ ദാരുണ സംഭവമെന്നും കേരളത്തിലെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് വരുത്തിതീർക്കാനുളള പ്രചാരണത്തിന് തീവ്രതയേറ്റാനും അതിന്റെ പേരിൽ പ്രതിപക്ഷം നടത്തുന്ന സമരാഭാസങ്ങൾക്ക് വീര്യമേറ്റാനും ഈ അപകടം കാരണമായി എന്നും ദേശാഭിമാനി എഡിറ്റോറിയലിൽ പറയുന്നു.
കോട്ടയം സംഭവത്തിൽ മാധ്യമങ്ങളും പ്രതിപക്ഷവും നടത്തുന്നത് നെറികെട്ട ആക്ഷേപങ്ങളാണ്. രക്ഷാപ്രവർത്തനം വൈകി, അവശിഷ്ടങ്ങളിൽ ആരുമില്ലെന്ന് മന്ത്രി പറഞ്ഞതാണ് മരണകാരണം എന്നിങ്ങനെ മാധ്യമങ്ങൾ ഒരു ഉത്തരവാദിത്തവുമില്ലാതെ എറിഞ്ഞുകൊടുക്കുന്ന വാർത്തകൾ ഏറ്റെടുത്ത് സമരം നടത്താനും വഴി സ്തംഭിപ്പിക്കാനും ആംബുലൻസ് തടയാനും കോൺഗ്രസിന്റെ മുൻ മന്ത്രിയും എംഎൽഎമാരുമടക്കം രംഗത്തുവന്നു', എഡിറ്റോറിയലിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്