കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തി നിയുക്ത കെപിസിസി അധ്യക്ഷനും വർക്കിങ് പ്രസിഡന്റുമാരും. രാവിലെ കെ കരുണാകരന്റെ സ്‌മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് സണ്ണി ജോസഫ്, എ പി അനിൽകുമാർ, ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ് എന്നിവർ പുതുപ്പള്ളിയിലെത്തിയത്.
അതേസമയം ഉമ്മൻചാണ്ടിയുടെ ആത്മാവ് വളരെ സന്തോഷിക്കുമെന്നും, അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട ഒരു സംഘത്തെയാണ് എഐസിസി ചുമതയേല്പിച്ചിരിക്കുന്നത് എന്നും സണ്ണി ജോസഫ് പ്രതികരിച്ചു. കേരളത്തിലെ കോൺഗ്രസിനെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ട് പോകും എന്നും ഉമ്മൻചാണ്ടിയുടെ അനുഗ്രഹം തേടിയാണ് കല്ലറയിൽ വന്നത് എന്നും അദ്ദേഹത്തിന്റെ ഓർമ്മകൾ പ്രവർത്തനത്തിന് കരുത്ത് പകരുമെന്നും നന്മയുടെ പാതയിൽ ജനസേവനം നടത്തുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്